ജില്ലാ പഞ്ചായത്തിൻ്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം രണ്ടായിരത്തിലധികം വര്‍ഷത്തെ ചരിത്രമുള്ള നിരവധി പുരാതന ജനപദങ്ങള്‍ ഇന്ന് പത്തനംതിട്ട ജില്ലയിലുണ്ട്. ഇന്നത്തെ ശബരിമല ക്ഷേത്രം നിലവില്‍ വരുന്നതിനും നിരവധി നൂറ്റാണ്ടുകള്‍ക്കു മുന്‍പ് എ.ഡി 52-ല്‍ കേരളത്തിലെത്തിയ ക്രിസ്തുശിഷ്യനായ തോമാശ്ളീഹാ തന്റെ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലയ്ക്കല്‍ കുന്നുകളില്‍ എത്തി കുരിശു നാട്ടിയിരുന്നു. ഇവിടെനിന്നാണ് അദ്ദേഹം കോന്നി-അച്ചന്‍കോവില്‍ പാതകളിലൂടെ സഞ്ചരിച്ച് മധുരയില്‍ എത്തിച്ചേര്‍ന്നതെന്ന് ചരിത്രസൂചനകളുണ്ട്. ചെന്നീര്‍ക്കര സ്വരൂപം, മധുരയിലെ പാണ്ഡ്യരാജവംശം, തിരുവിതാംകൂര്‍ രാജവംശം എന്നിവരുടെയെല്ലാം ഭരണത്തിനു പുരാതനകാലം മുതലിങ്ങോട്ട് ഇവിടുത്തെ പ്രദേശങ്ങള്‍ വിധേയമായിട്ടുണ്ട്. ചെന്നീര്‍ക്കര സ്വരൂപത്തിന്റെ ആസ്ഥാനം ഇന്നത്തെ കൊടുമണ്‍ ആണ്. പണ്ടുകാലത്ത് സ്വതന്ത്ര നാട്ടുരാജ്യമായിരുന്ന പന്തളം ഭരിച്ചിരുന്നതാകട്ടെ, മധുരയിലെ പാണ്ഡ്യവംശത്തില്‍പ്പെട്ട...
കൂടുതൽ വായിക്കുക