Home

1995 ഒക്ടോബര്‍ 2 നാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോടൊപ്പം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും രൂപപ്പെട്ടത്. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ സ്വയംഭരണ സ്ഥാപനങ്ങളായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ രൂപാന്തരപ്പെടുന്നതിന് സമഗ്രനിയമ ഭേദഗതികള്‍ പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ പഞ്ചായത്തിന്റെ ശാക്തീകരണം പ്രബലപ്പെട്ടു. ഭൂപരിഷ്കരണം, സാക്ഷരത, സാമൂഹ്യ നീതി, ബഹുജന പ്രസ്ഥാനങ്ങള്‍ , വിപുലമായ അക്കാദമിക് സമൂഹം തുടങ്ങി അനുകൂലമായ പരിതസ്ഥിതിയിലാണ് അധികാര വികേന്ദ്രീകരണ പ്രക്രിയ ജനകീയാസൂത്രണ പ്രസ്ഥാനവുമായി സമന്വയിക്കുന്നത്. ഈ വികസന മുന്നേറ്റ പ്രക്രിയയില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കി മുന്നേറുകയാണ് തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലയിലെ കേന്ദ്രീകൃത വികസന പദ്ധതികള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പദവി ജില്ലാ പഞ്ചായത്ത് വഹിക്കുന്നു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വം വഹിക്കുന്നതും ജില്ലാ പഞ്ചായത്താണ്.